aisha
ഐഷാബീവി

കുണ്ടറ: നെടുമ്പായിക്കുളം പണ്ടാരവിളയിൽ പരേതനായ മുഹമ്മദ്‌കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (88) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തൃപ്പലഴികം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സഫിയാബീവി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), സുബൈദാബീവി (റിട്ട. കേരള ഹെൽത്ത് സർവീസ്), റഹുമാബീവി, നൂർജഹാൻ, നസീംബീവി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കോയിക്കൽ), അബ്ദുൾ ഖാദർ (റിട്ട. ബി.ഡി.ഒ). മരുമക്കൾ: ഇബ്രാഹിംകുട്ടി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സെൻട്രൽ സെക്രട്ടേറിയറ്റ്), പരേതനായ മജീദ്, പൂക്കുഞ്ഞ്, ഷെരീഫ് (സെയിൽടാക്സ്, കൊട്ടാരക്കര), ബീനാമണി (അദ്ധ്യാപിക, ജി.യു.പി.എസ്, മുക്കൂട്).