lory
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാടിനും താമരപ്പള്ളിക്കും മദ്ധ്യേയുളള പാതയോരത്ത് മറിഞ്ഞ ചരക്ക് ലോറി

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലൂടെ കടന്ന് വന്ന ചരക്ക് ലോറി കുഴി ഒഴിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ ഓടയിൽ മറിഞ്ഞു. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി മുരുകേശന് (54) നിസാര പരിക്കേറ്റു. ദേശീയ പാതയിലെ കലയനാടിനും താമരപ്പള്ളി ജംഗ്ഷനും ഇടയിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് മെറ്റൽ കയറ്റിയെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് പാതയോരത്തെ ഓടയിലേക്ക് മറിഞ്ഞത്. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡ് തകർന്നത് കാരണം അപകടം പതിവ് സംഭവമാണ്.