ഇരവിപുരം. ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ സമ്മേളനം ഇരവിപുരം ഗ്രീഷ്മം ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എൽ. വിഷ്ണുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. ഷബീർ, ബ്ലോക്ക് പ്രസിഡന്റ് എസ്. സുജിത് ലാൽ, സംഘാടക സമിതി വൈസ് ചെയർമാൻ പ്രദീപ്, അതുൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അനന്ദ വിഷ്ണു, (പ്രസിഡന്റ്) അഷ്കർ, ആഷിക് (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് റാഫി (സെക്രട്ടറി), അജിത്, ശംഭു പാർത്ഥസാരഥി ( ജോ. സെക്രട്ടറിമാർ), നൗഫൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.