f
ഗാന്ധി

കൊല്ലം: മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗാന്ധിസ്‌മൃതിയുടെ ഭാഗമായി നാളെ (ശനി) കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിൽ ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി 'ഗാന്ധിസം ഇന്നലെ ഇന്ന് നാളെ ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്ന് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീൻ, സെക്രട്ടറി കണ്ണനല്ലൂർ നിസാം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ, ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ.ലബ്ബ, മേയർ വി.രാജേന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും. തുഷാർ ഗാന്ധി 22 ന് ആരംഭിച്ച പ്രഭാഷണ പരമ്പരയുടെ സമാപനമാണ് കൊല്ലത്ത് നടക്കുന്നത്. ഒക്ടോബർ 2ന് വി.എം.സുധീരൻ ലോഗോ പ്രകാശനം നിർവഹിച്ചതോടെയാണ് എം.ഇ.എസിന്റെ ഗാന്ധി സ്‌മൃതിക്ക് തുടക്കമായത്. വാർത്താ സമ്മേളനത്തിൽ എ.എ.സമദ്, എം.ഷംസുദ്ദീൻ, കെ.ഷാജഹാൻ തുടങ്ങിയവരും പങ്കെടുത്തു.