കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് 'നന്മവഴി' സംഘടിപ്പിച്ചു. 'ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമുള്ള പങ്ക്' എന്ന വിഷയത്തിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ഖാൻ കരിക്കോട് ക്ലാസ് നയിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ, പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ, ആർ. സീനത്ത് ബീവി എന്നിവർ സംസാരിച്ചു.