photo
കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിലെ സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ച് എ.എസ്.ഐ ജെ. ഷാജഹാൻ വിദ്യാർത്ഥി പ്രതിനിധിയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങുന്നു. സ്മിതാ രാജൻ, മഞ്ജു മാത്യു എന്നിവർ സമീപം

കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയലെ ആനുവൽ സ്പോർട്സ് മീറ്റ് ആരംഭിച്ചു. സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജിഗ് ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് നിർവഹിച്ചു. തുടർന്ന് പേരയം ജംഗ്ഷനിൽ നിന്ന് ദീപശിഖാ പ്രയാണ ഘോഷയാത്ര നടന്നു. കുണ്ടറ എ.എസ്.ഐ ജെ. ഷാജഹാൻ ദീപശിഖ ഏറ്റുവാങ്ങി. മാനേജർ സ്മിതാ രാജൻ, പ്രിൻസിപ്പൽ മഞ്ജു മാത്യു, വൈസ് പ്രിൻസിപ്പൽ ലേഖ, കായിക അദ്ധ്യാപകരായ ശ്രീകുമാർ, സുർജിത് എന്നിവർ സംസാരിച്ചു. സ്പോർട്സ് മീറ്റ് ഇന്ന് സമാപിക്കും.