കൊല്ലം: ആശ്രാമം മൈതാനത്തിന് ചുറ്റുമുള്ള നടപ്പാതയിൽ ഏത് നിമിഷവും കടപുഴകുമെന്ന നിലയിൽ ചരിഞ്ഞ് നിൽക്കുന്ന വൃക്ഷം അപകടഭീഷണി ഉയർത്തുന്നു.
ആശ്രാമം ചിൽഡ്രൻസ് പാർക്കിന് എതിർവശത്താണ് വേരുകൾ ഇളകി വൃക്ഷം ചരിഞ്ഞ് നിൽക്കുന്നത്. തൊട്ടടുത്ത കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് പുറമെ നൂറുകണക്കിനാളുകളും പ്രഭാത സവാരിക്കാരും സ്ഥിരമായി ഇതുവഴിയാണ് കടന്നുപോകുന്നത്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പുലർച്ചെ വൃക്ഷം ചരിഞ്ഞുനിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ വൃക്ഷം കടപുഴകി നടപ്പാതയടക്കം തകരുമെന്ന അവസ്ഥയിലാണ്.