ഒാടനാവട്ടം: കട്ടയിൽ ശ്രീപാലയ്ക്കോട്ട് ഭഗവതീക്ഷേത്രത്തിലെ ആയില്യം മഹാമഹം ക്ഷേത്രം തന്ത്രി ഇടമനമഠത്തിൽ ശ്രീനാരായണര് പണ്ടാരത്തിലിന്റെയും, ക്ഷേത്രം മേൽശാന്തി ബൈജു നാരായണൻ പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സാധാരണ പൂജകൾക്കുപുറമേ സർപ്പക്കാവിൽ കളമെഴുത്തും പാട്ടും, ആയില്യപൂജ, നൂറുംപാലും ഊട്ട്, അഷ്ടനാഗപൂജ, നാഗരൂട്ട്, സർപ്പാഭിഷേകം, സർപ്പപൂജ എന്നവയും അന്നദാനവും നടന്നു.