ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു കൊല്ലം: പ്രമുഖ കാഥികനും അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബുധനാഴ്ച സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിലും ഇന്നലെ രാവിലെ മുതൽ എഴുകോണിലെ വസതിയായ ലൈല നിലയത്തിലും പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തി. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, പി. ഐഷാ പോറ്റി എം.എൽ.എ,
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീശ് സത്യപാലൻ, സെക്രട്ടറി വിശ്വംഭരൻ, മുൻ എം.എൽ.എമാരായ ബി. രാഘവൻ, എഴുകോൺ നാരായണൻ, കോൺഗ്രസ് നേതാവ് സവിൻ സത്യൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, പി. രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എൻ.എസ്. പ്രസന്നകുമാർ, എക്സ്. ഏണസ്റ്ര്, പി.എ. എബ്രഹാം, സി.പി.എം നെടുവത്തൂർ എരിയാ സെക്രട്ടറി പി. തങ്കപ്പൻപിള്ള, നെടുവത്തൂർ സുന്ദരേശൻ, ബിജു കെ. മാത്യു, സംഗീതജ്ഞൻ മുഖത്തല ശിവജി, കാഥികരായ പ്രൊഫ. വസന്ത കുമാർ സാംബശിവൻ, തേവർതോട്ടം സുകുമാരൻ, അയിലം ഉണ്ണിക്കൃഷ്ണൻ, ഇരവിപുരം ഭാസി, കാപ്പിൽ അജയകുമാർ, തൊടിയൂർ വസന്തകുമാരി, വി. ഹർഷകുമാർ, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഡി. സുരേഷ് കുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി അർപ്പിച്ച ശേഷം വൈകിട്ട് 3.30 ഓടെ എഴുകോണിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.