ഓയൂർ: ഓയൂർ മഹാത്മാഗാന്ധി റസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ഓഫീസുമായി ചേർന്ന് റസിഡന്റ്‌സ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പൂയപ്പള്ളി സ്റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർ വിനോദ്ചന്ദ്രൻ ക്ലാസുകൾ നയിച്ചു. അസോസിയേഷൻ രക്ഷാധികാരി കെ.പി. രാമചന്ദ്രൻ നായർ, പ്രസിഡന്റ് ജി. ബോസ്, സെക്രട്ടറി ജി. ഗോപകുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.