sfi
കൊല്ലം എസ്.എൻ ലാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ എസ്.എൻ കോളേജ് ജംഗ്ഷനിൽ നടത്തിയ ആഹ്ളാദ പ്രകടനം

കൊല്ലം: കൊല്ലം ശ്രീനാരായണ ലാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ആര്യ കൃഷ്ണ (ചെയർപേഴ്സൺ), എസ്. സുരഭി (വൈസ് ചെയർപേഴ്സൺ), ബി.എസ്. പാർവതി (ജന. സെക്രട്ടറി), ആതിര, റിയ സുരേഷ് (യു.യു.സിമാർ), എസ്.ബി. അഞ്ചന (ആർട്സ് ക്ള്ബ് സെക്രട്ടറി), ആദർശ് (മാഗസിൻ എഡിറ്റർ), നിർമ്മൽ (സ്പോർട്സ് സെക്രട്ടറി), ഡെനി (ലേഡി റെപ്പ്) എന്നിവരാണ് വിജയിച്ചത്.

തുടർന്ന് കോളേജ് ജംഗ്ഷനിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, പ്രസിഡന്റ് മുഹമ്മദ് നെസ്‌മൽ, വൈസ് പ്രസിഡന്റ് എസ്.ബി. ശ്രീജു എന്നിവർ സംസാരിച്ചു.