കൊട്ടാരക്കര: വാളകം രാമവിലാസം ബി. എഡ് ട്രെയിനിംഗ് കോളേജ് യൂണിയന്റെയും ആർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന 'സൻസർഗ് 2കെ19' കോളേജ് മാനേജർ ആർ. ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമീ സീരിയൽ താരം സതീഷ് വെട്ടിക്കവല ആർട്സ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ജോബി ജോൺ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ. റാണി. എസ് , കോളേജ് അഡ്മിനിസ്ട്രേറ്റർ ജി. ഗോപാലകൃഷ്ണ പിള്ള, രാമവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.പി. കുഞ്ഞുമോൻ, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ആർ. ഗീത, ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സിനി ആർ.എം, സ്റ്റാഫ് അഡ്വൈസർ ശ്യാം ബാബു എസ്., കോളേജ് യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.