കൊല്ലം : ഇന്ത്യയിൽ നിന്നു തുടച്ചുനീക്കിയ പോളിയോ തിരികെ വരാതിരിക്കാൻ
ജാഗ്രത പാലിക്കണമെന്ന് സന്ദേശം നൽകി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211, കൊല്ലം ജില്ലാ ആശുപ്രതി, വിവിധ നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവ സംയുക്തമായി ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ളാഗ് ഓഫ് രാവിലെ 9ന് എൻ. കെ പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു
പോളിയോ നിർമ്മാർജ്ജന സ്റ്റിക്കർ ജില്ലാ പോലീസ് മേധാവി പി.കെ.മധു പ്രകാശനം ചെയ്തു. റോട്ടറി ഇന്റർനാഷണൽ അസിസ്റ്റന്റ് റീജിയണൽ ഫൗണ്ടേഷൻ കോഓർഡിനേറ്റർ ഡോ.ജോൺ ഡാനിയൽ സന്ദേശം നൽകി. പ്രസ് ക്ലബ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കൊല്ലം ജില്ലാ ആശുപത്രിയിൽ സമാപിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിരീഷ്
കേശവന്റെയും സോൺ 16 അസിസ്റ്റന്റ് ഗവർണർ ഡോ. മീരാജോണിന്റെയും നേതൃത്വത്തിലായിരുന്നു വിളംബരഘോഷയാത്ര. മുൻ ഗവർണർമാരായ ഡോ. ജി.എ ജോർജ്ജ്, കെ.പി രാമചന്ദ്രൻനായർ,കോശിപണിക്കർ, ആർ.എസ്.എച്ച് ഓഫീസർ ഡോകടർ കൃഷണവേണി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരികുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ.
മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ആശ്രമം നഴ്‌സിംഗ് കോളേജ്, ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് , ഉപാസനാ നഴ്‌സിംഗ് സ്‌കൂൾ, ഡോ. നായേഴ്‌സ് ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുത്തു. ജില്ലാ ആശുപ്രതിയിൽ സംഘടിപ്പിച്ച സെമിനാർ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ
ശിരീഷ് കേശവൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ഇന്റർനാഷണൽ സോൺ 16 അസി ഗവർണർ
ഡോ. മീരാജോൺ അധ്യക്ഷതവഹിച്ചു. ഡോ. കൃഷ്ണവേണി സ്വാഗതം പറഞ്ഞു. ഡോ. ജോൺ ഡാനിയൽ ആമുഖ പ്രസംഗം നടത്തി. ഡോ.ജി.എ ജോർജ്ജ് സെമിനാറിന് നേതൃത്വം കൊടുത്തു. ജില്ലാ ആശുപ്രതി സുപ്രണ്ട് ഡോക്ടർ
വസന്ത ദാസ്, അസോ. ഗവർണർ ശ്രീകുമാർ, മുൻ ഗവർണർ കെ.പി രാമചന്ദ്രൻ
നായർ എന്നിവർ ആശംസ നേർന്നു. ജില്ലാ ഓഫീസർ ഇൻ ചാർജ് ഗീതാമണി നന്ദി രേഖപ്പെടുത്തി