f
ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വർണക്കള്ളക്കടത്ത് സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു.കള്ളക്കടത്ത് വ്യാപകമായതോടെ സമാന്തര സ്വർണവ്യാപാരം ശക്തിപ്പെട്ടു. സംസ്ഥാനവ്യാപകമായി അനധികൃത നിർമാണശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും ആർട്ട് ജൂവലറി ഡിസംബറിൽ കൊച്ചിയിൽ നടത്തുന്ന ആഭരണപ്രദർശന റോഡ്‌ ഷോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു.കേരള ജം ആൻഡ് ജൂവലറി ഡയറക്ടർമാരായ സുമേഷ് വദേര, പി.വി.ജോസ്‌, എ.കെ.ജി.എസ്.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി,നാസർ പോച്ചയിൽ, എസ്.സാദിക്, ഖലീൽ കുറുമ്പൊയിൽ, വിജയകൃഷ്ണൻ വിജയൻ, ശിവദാസൻ സോളാർ, നൗഷാദ് പണിക്കശ്ശേരി, കണ്ണൻ മഞ്ജു, ജഹാംഗീർ പി.എ.സലാം, ബിജു എം.ജോണി എന്നിവർ പ്രസംഗിച്ചു.