കരുനാഗപ്പള്ളി: കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് റവന്യു ഉദ്യാഗസ്ഥർ പൊതു സമൂഹത്തെ ബോധവൽക്കരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരിക്കേ വിരമിച്ച എ.സുരേഷ് കുമാറിനെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.സുധാകരൻ നായർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ആർ.സുഭാഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.ബിനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യാത്ര അയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ.ജയകുമാർ ഉപഹാരം വിതരണം ചെയ്തു. എ.നൗഷാദ്, സി.കെ.ശ്രീകുമാർ, ആർ.അനി, ആർ.എസ്.അനീഷ് എന്നിവർ പ്രസംഗിച്ചു.
ജനസംഖ്യാ അനുപാതത്തിൽ താലൂക്കുകൾ രൂപീകരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വി.എഫ്.എ തസ്തിക വില്ലേജ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉയർത്തുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയിലേക്ക് ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി.
ഭാരവാഹികളായി ബി.ശ്രീകുമാർ (പ്രസിഡന്റ്) എം.റിൽജു, എ.ആർ.രാജേന്ദ്രൻ,പി.സുശീല (വൈസ് പ്രസിഡന്റുമാർ) എസ്.സുഭാഷ് (സെക്രട്ടറി) എ.നൗഷാദ്, ജി.ഗിരീഷ് കുമാർ, ടി.എം.ഷക്കീല (ജോ. സെക്രട്ടറിമാർ), ജി.ഗോപകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.