n
കേരളാ കോൺഗ്രസ് സമരത്തിലേക്ക്

കൊല്ലം: പത്ത് ആസിയൻ രാജ്യങ്ങൾ ഉൾപ്പെടെ 16 രാജ്യങ്ങൾ ചേർന്നുള്ള മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടിയിൽ ഇന്ത്യ പങ്കാളി ആകുന്നതിനെതിരെ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം ചെയ്യുന്നതിന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

ഈ കരാർ നിലവിൽ വന്നാൽ കേരളത്തിന്റെ കാർഷിക വ്യാവസായിക മേഖലകൾ തരിപ്പണമാകുമെന്ന് യോഗം വിലയിരുത്തി. കരാറിൽ ഇന്ത്യ ഒപ്പിടരുത് എന്ന് ആവശ്യപെട്ട് ഈ മാസം 30ന് രാവിലെ 10 മണി മുതൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തും.

പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ധർണ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, ജില്ലാ ഭാരവാഹികളായ ജി. മുരുകദാസൻ നായർ, ചിറ്റിലക്കാട് സുരേന്ദ്രൻ, സജി ജോൺ കുറ്റിയിൽ, സജിത്ത് കോട്ടവിള, ആദിക്കാട് മനോജ്, മാത്യൂ സാം, എസ്.എം ഷെരിഫ്, അജുമാത്യൂ പണിക്കർ, അജികുമാർ ചെറുവക്കൽ, മാങ്കോട് ഷാജഹാൻ, തടിക്കാട് ഗോപാലകൃഷ്ണൻ, ചവറ ഷാ, വാളത്തുങ്കൽ വിനോദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.