photo
അഞ്ചൽ കെ.എൻ.കെ. ഒാഡിറ്റോറിയത്തിൽ വിവാഹിതരായ അമ്മുവും അജിയു, അനീഷ് കെ. അയിലറ, വലിയവിള വേണു, ബിനാ ബാലചന്ദ്രൻ തുടങ്ങിയവർക്കൊപ്പം

അഞ്ചൽ: സൗഹൃദക്കൂട്ടായ്മയിൽ കടമാൻകോട് ഷീബാ വിലാസത്തിൽ ബാബു-ഷീല ദമ്പതികളുടെ മകൾ അമ്മുവിന് മംഗല്യഭാഗ്യം. വിജയ് ഫാൻസ് അസോസിയേൻ മുൻകൈയെടുത്താണ് അമ്മുവിന്റെ വിവാഹം നടത്തിയത്. തേവന്നൂർ ശാലിനി സദനത്തിൽ തുളസി - തങ്കമണി ദമ്പതികളുടെ മകൻ അജിയാണ് വരൻ. വിജയ് ഫാൻസ് അസോസിയേഷന്റെ വാർഷിക വേളയിലാണ് പൂ‌ർണ ചെലവും വഹിച്ച് യുവതിയുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. അഞ്ചൽ കെ.എൻ.കെ ഒാഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, അഞ്ചൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനാ ബാലചന്ദ്രൻ, എം. മണിക്കുട്ടൻ, വലിയവിള വേണു തുടങ്ങിയവർ പങ്കെടുത്തു. വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേരാൻ കഴിയാത്തതിനാൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ വധൂവരന്മാരെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.