nss
വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ നവീകരിച്ച് മോടി പിടിപ്പിച്ച അംഗൻവാടി കെട്ടിടം പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ നാടിന് സമർപ്പിക്കുന്നു. പ്രിൻസിപ്പൾ ഏ.ആർ.പ്രേംരാജ്, പി.ടി.എ പ്രസിഡൻറ് എൻ.കോമളകുമാർ തുടങ്ങിയവർ സമീപം.

പുനലൂർ: സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പാക്കി വരുന്ന ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായി പുനലൂർ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ അംഗൻവാടി ശൂചീകരിച്ച് മോടി പിടിപ്പിച്ചു. കലയനാട് വാർഡിലെ തുമ്പോട് 18-ാം നമ്പർ അംഗൻവാടി കെട്ടിടമാണ് ശുചീകരിച്ച ശേഷം ചുവർ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയത്. തുടർന്ന് അംഗൻവാടിക്ക് ആവശ്യമായ ഉപകരണങ്ങളും വാങ്ങി നൽകി. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ നവീകരിച്ച അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. കോമളകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, റാണി എസ്. രാഘവൻ, പി.എ. സജിമോൻ, പത്മകുമാരി, എസ്. ദീപു, പി.ടി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.