school
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സംഗീത നാടക അക്കാഡമി എക്സി. അംഗവും നാടകകൃത്തുമായ ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സംഗീത നാടക അക്കാഡമി എക്സി. അംഗവും നാടകകൃത്തുമായ ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ കുര്യൻ, എ. ജോൺ, കോട്ടാത്തല യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാർ, സിന്ധു പ്രഭാകർ, അനിതാ വസന്ത്, എസ്. ശ്രീകുമാർ, ടി.ആർ. മഹേഷ്, ജയശങ്കർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു