കൊല്ലം: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആയുഷ് ക്ലബിന്റെ നേതൃത്വത്തിൽ ശ്രീനാരായണ വനിതാ കോളേജിൽ ദേശീയ ആയുർവേദ ദിനാചരണം നടന്നു. ഇതോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്, ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം, 'ദീർഘായുസും ആയുർവേദവും' എന്ന വിഷയത്തിൽ ഡോ. എ.എച്ച്. ഹരിതയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. അനിരുദ്ധൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഹരിത അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. രഞ്ജിത്ത്, പി.എസ്. സലില, മെഡിക്കൽ ഓഫീസർ ഡോ. വീണാദേവി ദേവദാസ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർ എസ്. പ്രദീപ്, ഡി. ദേവിപ്രിയ, ആർ. ദീപക് എന്നിവർ സംസാരിച്ചു.