ആയൂർ: ഇറാക്കിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ആയൂർ നീറായ്ക്കോട് നെല്ലിമൂട്ടിൽ ജോർജ്ജ് രാജുവിന്റെ ഭാര്യ സൂസൻരാജു (61) ഡൽഹിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ലോല രാജു, ഡോ. റൂബിൻ രാജു (യു.എസ്.എ). മരുമകൻ: ബ്ലസൻ ബാബു. രണ്ടു വർഷം മുമ്പാണ് ജോർജ് രാജു അംബാസഡറായി വിരമിച്ച് നാട്ടിൽ സ്ഥിരതാമസമായത്.