പടിഞ്ഞാറേ കല്ലട:ആന്ധ്രയിലെ ഗൂണ്ടൂരുണ്ടായ കാറപകടത്തിൽ പടിഞ്ഞാറേ കല്ലട നെൽപ്പുരക്കുന്ന് മഞ്ജു ഭവനിൽ എം.എസ്. മഞ്ജു (45) മരിച്ചു. ആന്ധ്ര വിനിഗുണ്ടാ വാസവി സ്കൂൾ ഡയറക്ടറായിരുന്നു. ഭർത്താവ് എൻ സജീന്ദ്രൻ വാസവി സ്കൂൾ ഡയറക്ടറും നെടുമ്പന പഴങ്ങാലം രമാ മന്ദിരം കുടുംബാംഗവുമാണ്.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പടിഞ്ഞാറേ കല്ലട നെൽപ്പുരക്കുന്നിലെ വീട്ടുവളപ്പിൽ നടത്തും.
23ന് രാവിലെ ആറുമണിക്കായിരുന്നു അപകടം. ഗുണ്ടൂർ രമേശ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിച്ചു. മകൻ:എം.എസ്. സഞ്ജയ് (വിദ്യാർത്ഥി, എൻട്രൻസ് കോച്ചിംഗ് സെന്റർ പാല). പിതാവ് :പരേതനായ എം. സുബ്രഹ്മണ്യൻ. മാതാവ് :എൻ. ജെ. സാവിത്രി. സഹോദരൻ:എം എസ് മനോജ് (ജൂനിയർ കമാൻഡിംഗ് ഓഫീസർ, പഞ്ചാബ് ).