കരുനാഗപ്പള്ളി: വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കരുനാഗപ്പള്ളി എ.ടി.ഒ യെ ഓഫീസിൽ ഉപരോധിച്ചു. അപേക്ഷ നൽകാൻ താമസിച്ചു എന്ന കാരണം പറഞ്ഞാണ് അധികൃതർ കൺസഷൻ നിഷേധിച്ചത്. പ്രശ്നത്തിന് അടയന്തര പരിഹാരം കാണാമെന്ന എ.ടി.ഒയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ ഉപരോധ സമരം അവസാനിപ്പിച്ചത്. സമരത്തിന് കെ.എസ്.സു നേതാക്കളായ എൻ. റഫീഖ്, ബിപിൻരാജ്, മുഹമ്മദ് അൻഷാദ്, അനുശ്രീ, അമാൻ ക്ലാപ്പന, ബിധു എന്നിവർ നേതൃത്വം നൽകി.