photo
വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : ആൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ ഭരണകെടുകാര്യസ്ഥതയ്ക്കെതിരെ വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. എൻ. രാജു ക്യാപ്ടനായുള്ള ജാഥയുടെ ഉദ്ഘാടനം എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കി ഉയർത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. അശോകൻ കുറുങ്ങപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽകോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ പതാക ജാഥാ ക്യാപ്ടന് കൈമാറി. അഡ്വ. എം. ഇബ്രാഹിംകുട്ടി, കെ.എൻ. .പത്മനാഭപിള്ള, ജി. കൃഷ്ണപിള്ള, കളീക്കൽ ശ്രീകുമാരി, വള്ളിക്കാവ് നെബു കുമാർ, ജയകുമാർ, എച്ച്. ഹക്കിം, ജലജ രവീന്ദ്രൻ, രശ്മി, ഉഷ എന്നിവർ സംസാരിച്ചു. കുലശേഖരപുരം പഞ്ചായത്തിന്റെ 23 വാർഡുകളിലെ പര്യയടനത്തിന് ശേഷം ജാഥ കൊച്ചാലുംമൂട്ടിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എം. യൂസുഫ് കുഞ്ഞ്, പെരുമാനൂർ രാധാകൃഷ്ണൻ, ബിന്ദുദിലീപ്, ആദിനാട് മജീദ്, രാധാകൃഷ്ണപിള്ള, ഷെരീഫ്, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രസന്നകുമാരി, ശ്രീജിത്ത്, അഖിൽ, സതീശൻ, സന്തോഷ്, അതുൽ, വിഷ്ണു തുടങ്ങിയവർ വാഹനപ്രചാരണജാഥയ്ക്ക് നേതൃത്വം നൽകി.