കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കുരീപ്പുഴ ചൂരവിള ജോസഫ് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നീണ്ടകര സെന്റ് ആഗ്നസ് ഗേൾസ് ഹൈസ്കൂളിൽ ബോധവൽക്കരണ സെമിനാർ നടന്നു .
ആർ.ടി.ഒ വി. സജിത് സെമിനാർ ഉദ്ഘാടനം ചെയ്തു. റിട്ട. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ് റിച്ചാർഡ്, ക്രൈംബ്രാഞ്ച് എ.എസ്.ഐ ഷാനവാസ് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഫിലോമിന, പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ, ജോസ് പ്രകാശ്, അജിത്, സോണി പീറ്റർ എന്നിവർ സംസാരിച്ചു.