ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂരിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് തട്ടി ലോറി
ക്കടിയിൽ വീണ് ബൈക്ക് യാത്രികർ മരിച്ചു. കുണ്ടറ മുളവന വലിയവീട്ടിൽ ജോസഫിന്റെ മകൻ സുരേഷ് (45), പടപ്പകര അഭിജിത് വിലാസത്തിൽ ഡോൺ ബോസ്കോ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ
രാവിലെ ഏഴരയോടെ ചാത്തന്നൂർ ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയെ ബൈക്കും ബസും മറികടക്കുന്നതിനിടെ ബസിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽ വീഴുകയായിരുന്നു. ഹൈവേ പൊലീസും നാട്ടുകാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഒരാളെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത് .ചാത്തന്നൂർ പൊലിസ് കേസെടുത്തു.
ഇരുവരും വർക്കലയിൽ ജോലിക്ക് പോകുകയായിരുന്നു. സുരേഷ് അവിവാഹിതനാണ്. മാതാവ്: മേരി
ഡോൺബോസ്കോയുടെ മാതാവ്: റെജീന. ഭാര്യ: ഷേർലി, മക്കൾ: അഭിജിത്, അമൃത. പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.