umarkann-67

ഏരൂർ: മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്തുവന്നു തട്ടി ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏരൂർ രണ്ടേക്കർ മുക്കിൽ ചരുവിളപുത്തൻ വീട്ടിൽ ഉമ്മർകണ്ണ് (67) മരിച്ചു. കഴിഞ്ഞ 17ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടടുത്ത പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റിൽ മരം ദേഹത്ത് വന്നിടിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: നിഷാം, നിസാർ. മരുമക്കൾ:ജസ്ന, നുസ്രത്ത്. ഖബറടക്കം ഏരൂർ മുസ്ലിം ജമാ അത്ത് പള്ളി കബർസ്ഥാനിൽ നടത്തി.