കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്കിൽ 'മുറ്റത്തെ മുല്ല' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. കുടുംബശ്രീ യൂണിറ്റുകളിലൂടെ നടപ്പിലാക്കുന്ന ലഘു ഗ്രാമീണ വായ്‌പാ പദ്ധതിയാണ് മുറ്റത്തെ മുല്ല. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് സി. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ, സബ് രജിസ്ട്രാർ പി. മുരളീധരൻ, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, കെ.പി. രഞ്ജിനി, ഷീലാകുമാരി എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ബി. സുജീന്ദ്രൻ സ്വാഗതവും സെക്രട്ടറി ആർ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.