c
ആർ. രാമചന്ദ്രൻ എം.എൽ.എ

കരുനാഗപ്പള്ളി: കേരളകൗമുദിയും പുലിയൂർവഞ്ചി ജനകീയ ലൈബ്രറിയും സംയുക്തമായി നാളെ വൈകിട്ട് മൂന്ന് മണിക്ക് ഗ്രാമസംഗമം സംഘടിപ്പിക്കുന്നു. ഗ്രന്ഥശാലാ അങ്കണത്തിൽ നടക്കുന്ന ഗ്രാമസംഗമം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാലാ സെക്രട്ടറി അനിൽ എസ്.കെ. പ്രവർത്തന റിപ്പോട്ട് അവതരിപ്പിക്കും. യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്. മോഹനൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനാ നവാസ്, തൊടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ബിജി സുനിൽകുമാർ, ലൈബ്രറി കൗൺസിൽ തൊടിയൂർ ഗ്രാമ പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ആർ. പാലവിള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ഷംസുദ്ദീൻ, ജനകീയ ലൈബ്രറി വൈസ് പ്രസിഡന്റ് സി. സേതു എന്നിവ‌ർ പ്രസംഗിക്കും. ജനകീയ ഗ്രന്ഥശാലുടെ ആദ്യകാല സാരഥികളായ ആർ. കൃഷ്ണപിള്ള ചാത്തമ്പള്ളിൽ, കെ. ഷംസുദ്ദീൻ കാട്ടിൽ കിഴക്കതിൽ, സഹദേവൻ മുക്കോടിയിൽ, രാമചന്ദ്രൻ പിള്ള പങ്കിഅയ്യത്ത്, തുളസീധരൻ ചാത്തമ്പള്ളിൽ പുതുവീട്, വി.സദാനന്ദൻ ബിനു നിവാസ്, ശാർങ്‌ഗധരൻ കൊച്ചുവീട്ടിൽ, അഡ്വ. മഠത്തിനേത്ത് വിജയൻ, എസ്. മോഹനൻ സോപാനം, ഗോപിനാഥൻ ഉണ്ണിത്താൻ കുളങ്ങരയ്ക്കൽ, എ. മുരളീധരൻ പിള്ള പാലപ്പള്ളിൽ, രമേശൻ പിള്ള മങ്ങാട്ട് കിഴക്കതിൽ എന്നിവരെ കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിക്കും. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി സ്വാഗതവും ജനകീയ ലൈബ്രറി ജോയിന്റ് സെക്രട്ടറി വി. സതീഷ് കുമാർ നന്ദിയും പറയും.