കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധയോഗം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
കൺസഷൻ നൽകുന്നില്ലെന്നതിന് പുറമെ കൊട്ടിയം, അഞ്ചൽ, കൊട്ടാരക്കര, പത്തനാപുരം, കൊട്ടാരക്കര, പാരിപ്പള്ളി ഉൾപ്പെടെ ജില്ലയിലെ വിവിധ ചെയിൻ സർവീസുകളിലും ഗ്രാമീണ റൂട്ടുകളിൽ ഓർഡിനറി ബസുകൾക്ക് പകരം ജൻറം ബസുകളിലും കൺസഷൻ അനുവദിക്കുന്നില്ല. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്കട്ടറി എ. അധിൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, വൈസ്. പ്രസിഡന്റ് പ്രിജി ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സന്ദീപ് അർക്കന്നൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനന്ദു എസ്.പോച്ചയിൽ, ഡി.എൽ അനുരാജ്; ജില്ലാ സഹ ഭാരവാഹികളായ രാഹുൽ രാധാകൃഷ്ണൻ, ജോബിൻ ജേക്കബ്, അമൽ ബി നാഥ്, മുഹമ്മദ് നാസീം തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് ശ്രീജിത്ത് സുധർശൻ, യഥു, വിഷ്ണു കൊച്ചുവീട്ടിൽ, അർജുൻ, സന്ധ്യ, സുജിത്ത്, അനന്ദു പി.എസ്, ആദിൽ ശൂരനാട്, അനന്ദു മാതിരംപള്ളി തുടങ്ങിയവർ നേതൃത്വം നൽകി.