padakkam
വിൽപനക്കായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും പടക്ക സാമഗ്രികളും

കൊട്ടാരക്കര: അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പടക്കസമഗ്രികൾ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് വിളയിൽ വീട്ടിൽ താമസിച്ചു വന്നിരുന്നതും നിലവിൽ മൈലം പള്ളിക്കൽ ഉടയങ്കാവ് വിളയിൽ വീട്ടിൽ താമസിച്ചു വരുന്നതുമായ ​ രാജീവാണ് (47) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ മൈലത്തെ വീട്ടിൽ നിന്നും ഏകദേശം എഴുപത്തയ്യായിരത്തോളം രൂപയുടെ അനധികൃത പടക്ക സാമഗ്രികളും പൊലീസ് കണ്ടെടുത്തു. വരുന്ന ദീപാവലി വിപണി ലക്ഷ്യം വച്ചായിരുന്നു പ്രതി സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതിയില്ലാതെ പടക്കസമഗ്രികൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം അനധികൃത സ്‌ഫോടക ശേഖരണത്തിനെതിരെയും വില്പനക്കെതിരെയുമുള്ള നടപടി ശക്തമാക്കുകയാണ് പൊലീസ്.