krishi
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലീക്കാട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തരിശുനിലങ്ങൾ കൃഷിക്ക് അനുയോജ്യമാക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. ശരത് ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലീക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ. സതീഷ് കുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി എം.സുദീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എം.എസ് സുഗൈതാ കുമാരി, ജില്ലാ സെക്രട്ടറി കെ.വിനോദ് ,എസ് ജുനിത, മനോജ് പുതുശ്ശേരി, കെ.ബി.അനു, എസ്.ആർ മായ, ജീനിഷ്, ആർ.ഗിരിജ, സാബു ഖാൻ ,എസ്.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി എസ്.ആർ.മായ (പ്രസിഡന്റ്), സുദീപ്, ജയരാജ് (വൈ. പ്രസിഡന്റുമാർ ), സി.ആർ ശരത്ചന്ദ്രൻ (സെക്രട്ടറി), ജിനീഷ്, ചന്ദ്രമോഹൻ (ജോ.സെക്രട്ടറിമാർ), സാബുഖാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.