കൊല്ലം: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സുപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ലാ സമ്മേളനം ഇന്നലെ ശാസ്താംകോട്ടയിൽ രാവിലെ പ്രകടനത്തോടെ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശശിധരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ, ജില്ലാ സെക്രട്ടറി ശ്രീകുമാർ കാവനാട്, സംസ്ഥാന അഡിഷണൽ സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.