shine
മൃഗസംരക്ഷണ വകുപ്പിന്റെ കൊട്ടിയം പരിശീലന കേന്ദ്രത്തിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മൃഗസംരക്ഷണ മേഖലയിലേക്ക് കൂടുതൽ കർഷകർ കടന്ന് വന്നാൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനാകുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. മൃഗസംരക്ഷണ വകുപ്പിന്റെ കൊട്ടിയം പരിശീലന കേന്ദ്രത്തിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലേയും സുരക്ഷിതത്വം ഉറപ്പാക്കാനായി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത ഭക്ഷണം യാഥാർത്ഥ്യമാകണമെങ്കിൽ കൃഷി കൂടുതൽ പേർ തൊഴിലായി സ്വീകരിക്കണം. മായം കലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളാണ് ഇങ്ങനെ ലഭ്യമാകുക. അതിന് സഹായകരമാണ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പരിശീലനം അദ്ദേഹം പറഞ്ഞു.
പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്കുള്ള സാക്ഷ്യപത്രം കളക്ടർ വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. ലതാകുമാരി അധ്യക്ഷയായി. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുജ പി. നായർ തുടങ്ങിയവർ പങ്കെടുത്തു.