അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടളവയ്പ്പ് കർമ്മം യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ നിർവഹിച്ചു. പട്ടംതുരുത്ത് എസ്.കെ. നിവാസിൽ പരേതനായ സന്തോഷിന്റെ ഭാര്യ അനീജയ്ക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്.
യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, കൗൺസിലർമാരായ എസ്. ഷൈബു, ലിബു, എസ്. അനിൽകുമാർ, ഹനീഷ്, പുഷ്പ പ്രതാപ്, പ്രിൻസ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, സജീവ്, വനിതാസംഘം വൈസ് പ്രസിഡന്റ് ലളിതാ ദേവരാജൻ, സെക്രട്ടറി ശ്യാമളാ ഭാസി, കമ്മിറ്റി അംഗങ്ങളായ സുനില, ശശികല, ശോഭനാ ശിവശങ്കരൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, 523-ാം നമ്പർ ശാഖാ പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി പ്രമോദ്, പെരുമ്പുഴ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.