f
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് ഭജന കുടിലുകളുടെ കാൽ നാട്ടു കർമ്മം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ പ്രൊഫ. എ. ശ്രീധൻപിള്ള നിർവഹിക്കുന്നു

ഒാച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൃശ്ചികോത്സവത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ചുള്ള ഭജന കുടിലുകളുടെ കാൽ നാട്ടു കർമ്മം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ പ്രൊഫ. എ. ശ്രീധൻപിള്ള നിർവഹിച്ചു. ഭാരവാഹികളായ ചേരാവള്ളി പുഷ്പദാസൻ, തഴവ ഗോപാലകൃഷ്ണപിള്ള, സജീവ് ആദിനാട്, സതീശൻ തെറുമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൃശ്ചികോത്സവത്തോടനുബന്ധിച്ചു ആയിരത്തിൽ പരം കുടിലുകളാണ് പടനിലത്തു കെട്ടി ഒരുക്കുന്നത്.