desinganadu
ദേശിംഗനാട് സഹോദയ സ്കൂൾ കലോത്സവം വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിൽ ഡോ. മേതിൽ ദേവിക ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദേശിംഗനാട് സഹോദയയുടെ ആഭിമുഖ്യത്തിൽ വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കലോത്സവം പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവിക ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെ മനസിലാക്കുവാനും സ്വയം മനസിലാകാനും കല സഹായിക്കുമെന്ന് മേതിൽ ദേവിക പറഞ്ഞു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കല അത്യന്താപേക്ഷിതമാണെന്ന് എം. നൗഷാദ് എം.എൽ.എ അഭിപ്രായപ്പെട്ടു.

രണ്ട് ദിവസങ്ങളിലായി അഞ്ച് വേദികളിൽ വിവിധ കലാമത്സരങ്ങൾ അരങ്ങേറും. ദേശിംഗനാട് സഹോദയ പ്രസിഡന്റ് പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ,​ കോർപ്പറേഷൻ കൗൺസിലർ എസ്.ആ‍ർ. ബിന്ദു,​ സഹോദയ വൈസ് പ്രസിഡന്റ് എസ്. ചന്ദ്രമോഹൻ,​ സ്കൂൾ പ്രിൻസിപ്പൽ എൻ.ജി. ബാബു,​ ഡെപ്യൂട്ടി പ്രിൻസിപ്പൽ ലുലു സുഗതൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജെ. അജിത്കുമാർ,​ മറ്റ് സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ സെഷൻസ് ആൻഡ് ഡിസ്ട്രിക്ട് ജ‌ഡ്ജ് പഞ്ചാപകേശൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ശ്രീനാരായണ പബ്ളിക് സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന 'സാഗ' എവർ റോളിംഗ് ട്രോഷി ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിക്കും.