sreenikethan
ദേശീയ പുരസ്കാരം നേടിയ ശ്രീനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി. മഹേഷ് കുമാറിനെ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പുരസ്കാരം നൽകി അനുമോദിക്കുന്നു

ചാത്തന്നൂർ: ഈ വർഷത്തെ ഇന്ത്യയിലെ മികച്ച സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പലിനുള്ള ദേശീയ അവാർഡ് ചാത്തന്നൂർ ശ്രീനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി. മഹേഷ് കുമാറിന് ലഭിച്ചു. ഇതോടനുബന്ധിച്ച് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ മഹേഷ് കുമാറിന് സംസ്ഥാന വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പുരസ്കാരം നൽകി അനുമോദിച്ചു. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ശ്രീനികേതൻ ഡയറക്ടർ ഡോ. എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.