കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കാസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആദ്യ പുസ്തകം സിനിമാ തിരകഥാകൃത്ത് രാജൻ കിരിയത്തിന് നൽകിക്കൊണ്ടാണ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കാസ് പ്രസിഡന്റ് ആർ. രവീന്ദൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് അഡ്വ. പി.വി. ശിവൻ മുഖ്യ അതിഥിയായിരുന്നു. കാസ് സെക്രട്ടറി സജീവ് മാമ്പറ, എസ്. രാധാകൃഷ്ണൻ, പ്രകൃതി എന്നിവർ പ്രസംഗിച്ചു.