road
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്ന നിലയിൽ

ഓച്ചിറ: കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ശക്തിയായി ഒഴുകിയതിനെ തുടർന്ന് റോഡ് തകർന്നു. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് ഒരാള്ചയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഠത്തിൽകാരാണ്മ ഗുരുമന്ദിരം ജംഗ്ഷന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് ജലം പാഴാകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ അധികൃതരെ സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കണെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

അപടക സാദ്ധ്യത

വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ റോഡ് തകർന്നിരിക്കുകയാണ്. ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. രാത്രികാലങ്ങളിൽ പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.