പള്ളിത്തോട്ടം: തങ്കശ്ശേരിയിൽ കഴിഞ്ഞമാസം മാസം വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെ മരിച്ച അജ്ഞാതന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോട്ടോയിൽ കാണുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ കൊല്ലം സിറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ:0474 -2742042, ഇൻസ്പെക്ടർ: 9497947129.