sndp
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ അഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പ് ആരംഭിച്ചു. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഡി. സജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ,​ അസി. സെക്രട്ടറി കെ. നടരാജൻ, ആർ.വി. പ്രശാന്ത്, ആർ. അനികുമാർ, ചിത്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു.

'കുടുംബ ജീവിതത്തിലെ സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും' എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും, 'സ്‌ത്രീ - പുരുഷ മനഃശാസ്ത്രം' എന്ന വിഷയത്തിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണനും ക്ളാസെടുത്തു. 'സ്ത്രീ - പുരുഷ ലൈംഗികത, ഗർഭാധാരണം, പ്രസവം,

ശിശുപരിപാലനം' എന്ന വിഷയത്തിൽ ഡോ. ശരത്ചന്ദ്രൻ ഇന്ന് ക്ളാസെടുക്കും.

സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡി. സജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സി.ആർ. രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, കൗൺസിലർമാരായ ആർ.വി. പ്രശാന്ത്, ആർ. അനിൽകുമാർ, പി. സജീവ്, കെ. സുജയ്‌കുമാർ, ശോഭനാ ശിവനന്ദൻ, ആർ.ഗാന്ധി, ബീനാ പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.