car
വിവാഹ ആവശ്യത്തിന് വാടകക്ക് എടുത്ത് ഓടിയ ആഡംബര കാർ പുനലൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ

പുനലൂർ: വിവാഹാവശ്യത്തിന് വാടകയ്ക്കെടുത്ത് ഓടിയ ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുനലൂർ ശിവൻകോവിൽ റോഡിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് പുത്തൂരിൽ നിന്ന് വരന്റെ ആൾക്കാർ എത്തിയ സ്വകാര്യ ആഡംബരം കാറാണ് പുനലൂരിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ലക്ഷങ്ങൾ വില മതിക്കുന്ന ആഡംബര കാറുകൾ വലിയ വാടകയ്ക്ക് നൽകി അനധികൃതമായി ഓടിക്കുന്നതായി പുനലൂരിലെ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഉദ്യോഗസ്ഥർ പിടികൂടി കേസെടുത്തത്.