v
സി.ബി.എസ്.ഇ

കൊല്ലം: സി.ബി.എസ്‍.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ സി.ബി.എസ്‍.ഇ കലോത്സവത്തിൽ ആതിഥേയരായ കാവനാട് ലേക്ക്ഫോർഡ് സ്‌കൂൾ ജേതാക്കളായി. 934 പോയിന്റ് സ്വന്തമാക്കിയാണ് സ്‌കൂൾ ജേതാക്കളായത്. കൊട്ടാരക്കര എം. ജി. എം റെസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

വിവിധ വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ മൂവായിരത്തിലേറെ കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനം എം.മുകേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം.നൗഷാദ്, എൻ.വിജയൻപിള്ള എന്നിവർ സമ്മാനദാനം നടത്തി. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.അമൃത്‌ലാൽ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന കലോത്സവം നവംബർ 14 മുതൽ 19 വരെ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിൽ നടക്കും.1400 സ്‌കൂളുകളിൽ നിന്ന് പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.