കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അകാലത്തിൽ മരണപ്പെട്ട വ്യാപാരികളെ അനുശോചിച്ചു. റേഷൻ വ്യാപാരിയായിരുന്ന പ്രദീപിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയ്ക്ക് പതിനായിരം രൂപയുടെ സഹായധനം യൂണിറ്റ് പ്രസിഡന്റ് എ. സുബാഷ് പാറയ്ക്കൽ, ജന. സെക്രട്ടറി ജി. ഉദയകുമാർ എന്നിവർ ചേർന്ന് നൽകി. ട്രഷറർ എം.എം. മാഹിർ അലിയും മറ്റ് ഭാരവാഹികളും പങ്കെടുത്തു.