paravur
പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഡ്വ. ജി. ശിവരാജപിള്ള അനുസ്മരണം ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കയർ കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. ജി. ശിവരാജപിള്ളയുടെ 17-ാം ചരമവാർഷിക അനുസ്മരണം പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജു പാരിപ്പള്ളി, ഉണ്ണി, പരവൂർ രമണൻ, പരവൂർ ഐ.ടി.സി ഡയറക്ടർ എസ്. രാജൻ, പരവൂർ സജീബ്, ബി. സുരേഷ്, തെക്കുംഭാഗം ഹാഷിം, സുരേഷ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.