ksheerasangamam
ജില്ലാ ക്ഷീരസംഗമം താഴത്തുകുളക്കടയിൽ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : രാജ്യാന്തര കാർഷിക കരാറായ ആർ. സി. ഇ. പിയിൽ നിന്ന് (റീജിയണൽ കോമ്പ്രഹെൻസിവ് എക്കണോമിക് പാർട്ണർഷിപ്പ്) ക്ഷീരമേഖലയെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്റി കെ രാജു പറഞ്ഞു.

ജില്ലാ ക്ഷീരസംഗമം താഴത്തുകുളക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂസിലാന്റ്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇത്തരം കരാറിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പാലുത്പാദന സംസ്‌കരണ മേഖലയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും മന്ത്റി പറഞ്ഞു.
മിൽമ പാൽ വില വർദ്ധിപ്പിച്ചത് ക്ഷീരകർഷകർക്ക് പ്രയോജനപ്പെടാൻ ഒരു വർഷത്തേക്ക് കാലിത്തീ​റ്റ വിലവർദ്ധിപ്പിക്കരുതെന്നും മന്ത്റി നിർദ്ദേശിച്ചു. സംസ്ഥാനം പാൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനരികിലാണെന്നും മന്ത്റി പറഞ്ഞു. 300 ഓളം പുതിയ ഉരുക്കളെ ജില്ലയിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി. ജില്ലയിൽ പാലുത്പാദനത്തിൽ അഞ്ച് ശതമാനത്തിനു മുകളിൽ വർദ്ധനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളേയും ക്ഷീരകർഷകരേയും ചടങ്ങിൽ ആദരിച്ചു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി അദ്ധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീകുമാർ റിപ്പോർട്ടവതരിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ, കേരളാ ഫീഡ്സ് ചെയർമാൻ കെ. എസ് ഇന്ദുശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ആശ ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ ദീപ, കുളക്കട ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വസന്തകുമാരി, ഒ. ബിന്ദു, അനിൽ കു​റ്റാറ, പൂവ​റ്റൂർ സുരേന്ദ്രൻ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡംഗം ബി. ഷാജഹാൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ (ജനറൽ) സി. രവീന്ദ്രൻപിള്ള, അസിസ്​റ്റന്റ് ഡയറക്ടർ എസ്. സജ്ജയൻ, ക്വാളി​റ്റി കൺട്രോൾ ഓഫീസർ ബി. എസ് നിഷ, ചിതറ ക്ഷീരസംഘം പ്രസിഡന്റ് കണ്ണങ്കോട് സുധാകരൻ, കോഴിക്കോട് ക്ഷീരസംഘം പ്രസിഡന്റ് മുനമ്പത്ത് വഹാബ്, പാണ്ടിത്തിട്ട ക്ഷീരസംഘം പ്രസിഡന്റ് പി. ജി വാസുദേവൻ ഉണ്ണി, ചേത്തടി ക്ഷീരസംഘം പ്രസിഡന്റ് എൻ ദിലീപ്, കരിന്തോട്ടുവ ക്ഷീരസംഘം സെക്രട്ടറി ഗോപകുമാർ, പുലിക്കുളം ക്ഷീരസംഘം സെക്രട്ടറി ആർ ശ്രീകല, കൊല്ലം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ അനിത, കുളക്കട ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആർ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.