കൊല്ലം:ഡൽഹി പബ്ലിക് സ്കൂളിൽ ക്യാമ്പസിൽ ഇൻഡോർ ഷൂട്ടിംഗ് റേയ്ഞ്ചിൽ 0.177 എയർ റൈഫിൾ ഓപ്പൺ സെറ്റ്, 0.177 പീപ്പ് സെറ്റ് (15 വയസിന് താഴെ ) എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരം സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ.ഹസ്സൻ അസീസ് ഉദ്‌ഘാടനം ചെയ്തു. സംഗീത നൃത്ത പരിപാടികളോടെ നടന്ന സമാപന സമ്മേനത്തിൽ കൊല്ലം കണ്ണനല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ കുമാർ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ചെയർമാൻ എം.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ എഡ്നാ ഫെർണാണ്ടസ് പ്രസംഗിച്ചു. സമ്മാനാർഹരായവർക്ക് മുഖ്യാതിഥി വിപിൻ കുമാർ സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.