ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ. എൽ.പി.എസിൽ അദ്ധ്യാപക - വിദ്യാർത്ഥി, പി.ടി.എ കൂട്ടായ്മയിലൂടെ കുട്ടികളുടെ ക്ഷേമത്തിനായി സ്നേഹനിധി പദ്ധതി ആരംഭിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന പദ്ധതിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദ്യ സംഭാവന നൽകി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ടി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ടേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ടി.ആർ. ശങ്കരപിള്ള, എ. ബഷീർ, ബി. ഗോപിനാഥ കുറുപ്പ് , സി. ഉദയൻ , സി. ആനന്ദക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.