കൊല്ലം: ഡോ.ബി.ആർ. അംബേദ്‌കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ മികവും മാതൃകാപരമായ പ്രവർത്തനവുമാണ് മാനദണ്ഡം. പ്രവാസി ഭാരതീയർക്കായി ബാബാ സാഹിബ് പ്രവാസി ഭാരതീയ പുരസ്‌കാരത്തിനും അപേക്ഷിക്കാം.
ലോകസമാധാനത്തിന് ശ്രദ്ധേയമായ പ്രവർത്തനത്തിനുള്ള ബാബാസാഹിബ് സമാധാന പുരസ്കാരത്തിനും അപേക്ഷിക്കാം. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും നേരിട്ടും മറ്റുള്ളവർ നാമനിർദേശം ചെയ്തും അപേക്ഷ സമർപ്പിക്കാം. പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം : ഡോ.ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, പിൻ.166, കിർകി വില്ലേജ്, മാളവ്യാ നഗർ, ന്യൂ ഡൽഹി- 110017,ഫോൺ : 011-29544720,8447635841.വെബ് സൈറ്റ് : ambedkarinternational.co.in
അപേക്ഷകൾ ambedkarinternational7@gmail.com എന്ന ഇമെയിൽ അഡ്രസിലും അയക്കാവുന്നതാണ്. എല്ലാ അപേക്ഷകളും നവംബർ 15 നകം ലഭിക്കണമെന്ന് ദേശീയ സെക്രട്ടറി അറിയിച്ചു.